എന്റെ നിമിഷങ്ങള്‍.
തീരാത്ത നൊമ്പരങ്ങള്‍
ഒറ്റയ്ക്കൊരു യാത്രയില്‍ മാത്രം കൂടെ നീ.
കടല്‍ പോലെ,ആകാശം പോലെ,
വേറിട്ടൊരു വഴിയും
ആലോചിക്ക വയ്യെനിക്ക്.
സ്വപ്‌നങ്ങള്‍ നെയ്തെടുത്ത രാത്രിയില്‍,
തിളങ്ങുമെന്‍ നക്ഷത്രമായി നീ.
വെന്നിലാവില്‍ എന്‍ സ്വപ്നങ്ങള്‍ അലിഞ്ഞുപോയി.
എന്‍ ദിനങ്ങള്‍ക്ക് കൂട്ടായി നീ; നീ മാത്രം.
മറഞ്ഞു പോയെങ്കില്‍ എന്നാശിച്ചു,
ചില നിമിഷങ്ങളില്‍.
എന്‍ സ്വപ്‌നങ്ങള്‍ വനങ്ങളായി,കാട്ടരുവികളായി മാറി,
ഞാന്‍ പോലുമറിയാതെ.
നൊമ്പരം എന്തെന്ന് അറിഞ്ഞില്ല.
ആഖോഷ നിമിഷങ്ങള്‍ മാത്രം.
എന്നെക്കുമെന്നു കരുതി ഞാന്‍.
ദിനങ്ങള്‍ മറഞ്ഞുപോയി.
കാലങ്ങള്‍ മാറി, സാഹചര്യങ്ങളും.
പുതിയ വസന്തങ്ങള്‍,പുതിയ ദിനാങ്ങള്‍.,nn
മാറിയോ മനസുകള്‍?
വിട്ടുപോയോ കാമനകള്‍?
അറിയില്ല ഒന്നും.
ചോദിച്ചില്ല ഒന്നും.
പറഞ്ഞുമില്ല ഒന്നും.
ഞാന്‍ പോലുമറിയാതെ.
എന്റെ ഓര്‍മ്മകള്‍ പിന്തുടരുന്ന
കാല്പ്പടുകളായി ,നിഴലായി.
കൂട്ടിനിരുന്നു ഇനിയെന്നും.
അങ്ങനെയായിരിക്കാമെന്ന് വിശ്വസിച്ചു.
പ്രതീക്ഷകള്‍ മാത്രം ബാക്കിയായി.
എന്നിട്ടും നഷ്ട്ട സ്വപ്‌നങ്ങള്‍
വാനോളം ഉയരുന്നു.