Friday, January 1, 2010

അമേരികയ്ക്കും ജപ്പനുമിടയില്‍ പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുകയാണ് പോളിനേഷന്‍ ദ്വീപുകള്‍.തെക്കേ അമേരിക്കയില്‍ നിന്ന് ഇങ്ക വംശജര്‍ പോളിനേഷന്‍ ദ്വീപുകളില്‍ എത്തിയിരുന്നു.നോര്‍വേക്കാരനായ ശാസ്തൃജ്ഞന്‍ തോര്‍ ഹെയര്‍ദാലിന് ഇങ്കകള്‍ പോയ വഴിയിലൂടെ പോകാന്‍ ഒരു ആശയമുദിച്ചു അന്വേഷണം തുടരുന്നതിനിടയിലാണ് ആണ്ടീസ് പര്‍വതത്തിലെ ബല്സ മരത്തിന്‍റെ തടി വര്‍ഷങ്ങളോളം വെള്ളത്തില്‍ കിടന്നാലും മുങ്ങില്ലെന്ന് മനസ്സിലായത് .ബാല്സാമരച്ചങ്ങാടത്തില് ഇങ്കകള്‍ പോയ വഴിയിലൂടെ പെറുവില്‍ നിന്ന് പോളിനേഷൃയിലേകക് ഒരു യാത്ര അദ്ദേഹം വിഭാവനം ചെയ്തു.ആ സ്വപ്നം സഫലമാക്കാന്‍ അഞ്ചു കൂട്ടുകാരെയും കിട്ടി.കോണ്‍ട്ടികി എന്നാരുന്നു ചങ്ങടതിന്റെ പേര്.കുടിലിന്റെ മീല്‍ക്കുര വാഴയില അടുക്കിയതായിരുന്നു.ഇതിന്‍റെ നിര്‍മിതിയില്‍ ലോഹം ഒന്നും തന്നെ ഉപയോഗിച്ചില്ല.1947 ഏപ്രില്‍ 28 യാത്ര തുടങ്ങി. അഞ്ചു വലിയ കൊടുംകാററുകളെ അവര്‍ അതിജീവിച്ചു.ഹംബോള്‍ഡ് ജലപ്രവാഹതതിന്‍േയും വനിജ്യകാററിന്‍െറയും തുണയോടെ ആ സാഹസികര്‍ പോളിനേഷന്‍ ദ്വീപ സമൂഹത്തിലെത്തി.6980 കിലോമീറ്റര്‍ യാത്ര.101 ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയായി.ഹെയര്‍ദാല്‍ യാത്രയെ കുറിച്ച എഴുതിയ കോണ്‍ ടിക്കി എന്നാ പുസ്തകം അര കോടിയിലേറെ കോപ്പികള്‍ വിറ്റു പോയി. യാത്രയെ കുറിച്ച നിര്‍മ്മിച്ച ഡോകുമെന്ടരി 1951 ഓസ്കാര്‍ നേടി. ഈ യാത്ര ചരിത്രത്തിലെ അത്യാആവേശകരമായ അദ്ധ്യായമായിരുന്നു.

No comments:

Post a Comment