എന്‍റെ കോളേജ് ജീവിതം വളെരെ ലളിതമായിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു.കാരണം മറ്റൊന്നുമല്ല ഒരു ഗ്രാമത്തിലാണ് എന്‍റെ കോളേജ് സ്ഥിതി ചെയ്യുന്നത്.മൂന്നുനില കെട്ടിടമാണ് ഞങ്ങളുടെ കോളേജ്.നീലയും വെള്ളയും നിറങ്ങള്‍ മാറി മാറി അടിച്ചിരിക്കുന്നു.ഓഫീസ് മുന്‍പില്‍ തന്നെ ആണ്.അവിടെ ശ്രീനാരായണ ഗുരുവിന്റെ ഒരു വലിയ ഫോട്ടോ ഉണ്ട്.പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അവയ്ക്കൊന്നും വിദ്യാര്‍ഥികള്‍ പ്രാധാന്യം കൊടുത്തിട്ടേയില്ല. നല്ലൊരു ഉദ്യാനം മുന്‍പിലുണ്ട്,വിശാലമായ ഗ്രൌണ്ട് പുറകിലാണുളളത്.തണല്‍ മരങ്ങളും ധാരാളം ഉണ്ട്.ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ചുമപ്പു നിറമുള്ള കാന്റീന്‍ ആണ് ഞങ്ങള്‍ക്കുള്ളത്. ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രെ അവിടെ കയറിയിട്ടുള്ളു.അവിടുത്തെ രുചി എനിക്ക് ഇഷ്ട്ടമല്ലായിരുന്നു.ബോട്ടണി ആയിരുന്നു മെയിന്‍ സബ്ജക്ററ്. ഏറ്റവും മുകളിലത്തെ നിലയില്‍ വലതു ഭാഗത്തായിരുന്നു ഞങ്ങളുടെ ക്ലാസ്സ്.രണ്ടു ആണ്‍കുട്ടികളും പതിനെട്ടു പെണ്കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.അധ്യാപകനയിട്റ്റ് വിനോദ്സാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.ബാക്കിയെല്ലാം അധ്യപികമാരായിരുന്നു. സ്ത്രീ ശക്തി വിളിച്ചോതുന്ന ഒരു ഡീപ്പാര്ട്ടമെന്ന്‍ായിരുന്നു ആയിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ഹെഡ് പ്രമീള ടീച്ചര്‍ .ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു അമ്മയെ പോലെയായിരുന്നു ടീച്ചര്‍.ഞാന്‍ തരക്കേടില്ലാതെ വരയ്ക്കാന്‍ കഴിവുള്ള ആളായതുകൊണ്ട് വളരെ അടുത്ത കൂട്ടുകാരില്‍ ചിലര്‍ക്ക് റെക്കോഡ് വരച്ചു കൊടുക്കേണ്ടി വന്നു.ഒരുപാട് രാത്രി വരെ സസൌഹൃതം നിലനിര്‍ത്താന്‍ വേണ്ടി ഞാന്‍ വരച്ചു കൊടുത്തിട്ടുണ്ട്.കോളേജ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കോശങ്ങളെ കുറിച്ചുള്ള എന്‍റെ ചിത്രകലയാണ് എനിക്ക് ഓര്‍മ വരിക. മലയാളം ക്ലാസ്സായിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്."അവന്‍ വീണ്ടും വരുന്നു"എന്ന നാടകം സഞ്ജീവന്‍ സര്‍ വളരെ ഗംഭീരമായിട്ടാണ് പഠിപ്പിച്ചു തന്നത്.ആ നാടകത്തിലെ കഥാപാത്രങ്ങളായ 'സാറാമ്മ'യിലൂടെയും 'മാത്തുക്കുട്ടി'യിലൂടെയും ജീവിച്ചാണ് സര്‍ കഥ പറഞ്ഞു തന്നിരുന്നത്.രണ്ടു മാസം മുന്പ് എന്തോ അസുഖം മൂലം അദ്ദേഹം മരിച്ചു എന്ന വാര്‍ത്ത കണ്ണുനീരോടെ ഞാന്‍ അറിയിക്കട്ടെ."അവന്‍ വീണ്ടും വരുന്നു"എന്ന നാടകം പോലെതന്നെ അപ്പ്രതീക്ഷിതമായ അദ്ദേഹത്തിന്റ്റെ തിരിച്ചുവരവ് ഞാന്‍ സ്വപ്നം കാണുന്നു. ബോട്ടണി ക്ലാസുകള്‍ എളുപ്പമായിരുന്നു എങ്കിലും ആ കോശങ്ങളുടെ ലോകത്ത് ജീവിക്കുന്നതില്‍ ഞാന്‍ എന്നും പരാജയപ്പെട്ടിരുന്നു.
ഫൈനല്‍ ഇയര്‍ ആയപ്പോ നടത്തിയ എന്‍റെ മറ്റൊരു ഓര്‍മ്മ.ഞാനും ഞങളുടെ ജൂനിയറും ആയിരുന്ന നിമെഷും ചേര്‍ന്നാണ് അത്തപൂക്കള ഡിസൈന്‍ തീരുമാനിച്ചത്.അത്തപൂക്കള മത്സരത്തിന്റെ അന്ന് ഞാന്‍ ആദ്യമായി സെറ്റ് സാരിഉടുത്തു.അതുകൊണ്ട് കുനിഞ്ഞിരുന്നു ഡിസൈന്‍ വരയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.,നിമേഷ് വരച്ചു.എല്ലാവരും ചേര്‍ന്ന് പൂക്കളമിട്ടു.അവസാനം വരെ പൂക്കളിടാന്‍ എനിക്കുമാത്രമേ പറ്റിയുള്ളൂ.മത്സരത്തിനുവേണ്ടി ഡിസൈന്‍ കണ്ടുപിടിക്കാന്‍ വേണ്ടി പല രാത്രികളും ഞാന്‍ ചിലവഴിച്ചിരുന്നു.ഒരുപാട് വരച്ചു നോക്കി.ഒന്നും ശരിയായില്ല. പിന്നീട് വനിതയിലോ മറ്റോ മുന്പ് വന്നിരുന ഒരു പൂക്കളമാണ് സെലക്ട് ചെയ്തത്. അങ്ങനെ മത്സരത്തില്‍ ഞങ്ങള്‍ക്ക് സെക്കന്റ് കിട്ടി.പിന്നെ കോളേജില്‍ നടന്ന മറ്റൊരു സംഭവം എക്സിബിഷന്‍ ആയിരുന്നു.v s ആയിരുന്നു ഉത്ഘാടനം.ഞങ്ങള്‍ ചെടികളുടെ ഒരു സ്റ്റാള്‍ ഉണ്ടാക്കി.നിരവധി സ്കൂളുകളും മറ്റു പൊതുജനങ്ങളും അതില്‍ പങ്കുചേര്‍ന്നു.എന്‍റെ വീട് കോളേജിന്റെ അടുത്തായതിനാല്‍ എക്സിബിഷന്‍ ദിവസങ്ങളില്‍ വൈകിയാണ് ഞാന്‍ വീട്ടില്‍ പോയിരുന്നത്.ഏഴ് ദിവസം നീണ്ടുനിന്ന എക്സിബിഷന്‍ വിജയകരമായി പൂര്‍ത്തിയായി.കോളേജ് എന്നത് ഓരോര്മ്മയ്യായി മാറുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നത് ഇവയൊക്കെയാണ്.
നൊസ്റ്റാള്‍ജിക്‍. നല്ല എഴുത്ത്, എന്റെ കലാലയ ജീവിതവും ഓര്‍മ്മിപ്പിച്ചു.
ReplyDeleteപാരഗ്രാഫ് തിരിച്ചെഴുതാമായിരുന്നു എന്ന് ഒരു അഭിപ്രായമുണ്ട്